CricketLatest NewsNewsIndiaSports

ഐപിഎല്‍ താരലേലത്തിന് കാത്ത് ക്രിക്കറ്റ് ആരാധകര്‍

മുംബൈ: ഐപിഎല്‍ താരലേലത്തിന് കാത്ത് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2019 സീസണിലേക്കുള്ള താരലേലം ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍ നടക്കും. 73 കളിക്കാരാണ് ലേലത്തില്‍ ഉണ്ടാകുക. ഇവര്‍ക്കായി 8 ടീമുകളുടെയും കയ്യില്‍ ഉള്ളത് 207.65 കോടിയാണ്. വിദേശത്ത് നിന്ന് അടക്കം 300 പേര്‍ ലേലത്തില്‍ പങ്കെടുക്കും. 50 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. ടീമുകളെല്ലാം വന്‍ അഴിച്ച് പണി നടത്തിയതോടെ ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.

5 പേരെ ഒഴിവാക്കിയ സണ്‍റൈസേഴുസും 6 പേരെ ഒഴിവാക്കിയ സൂപ്പര്‍ കിങ്‌സുമെല്ലാം വന്‍മാറ്റങ്ങള്‍ പ്രതീക്ഷിച്ചായിരിക്കും ലേലതിനെത്തുക. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കയ്യിലാണ് ഏറ്റവും അധികം പണമുള്ളത് 42.7 കോടി രൂപ. രണ്ടാമത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്: 35.65 കോടി രൂപ. ഏറ്റവും കുറവുള്ളത് മുംബൈ ഇന്ത്യന്‍സിന്റെ കയ്യിലും 13.05 കോടി രൂപ.

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സ്ഥിരമായി ഒരു ടീം തുടര്‍ന്നു കൊണ്ടുപോകുന്ന ശൈലിയാണുള്ളത്. മൊത്തം 14.05 കോടി രൂപയാണ് സിഎസ്‌കെയുടെ കൈവശമുള്ളത്.

കിങ്‌സ് ഇലവന് പുറമെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരും കൂടുതല്‍ കളിക്കാരെ വാങ്ങാന്‍ ശേഷിയുള്ളവരാണ്. മുംബൈ ഇന്ത്യന്‍സിന് 2 വിദേശതാരത്തെ മാത്രമേ വാങ്ങാനാകൂ. അറ് വിദേശതാരങ്ങളെ കൂടാരത്തില്‍ എത്തിക്കാന്‍ ശേഷിയുള്ള റോയല്‍ ചലഞ്ചേഴ്‌സാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍.

മുന്നൂറിലേറെ താരങ്ങള്‍ അവരുടെ പ്ലേയിങ് കാറ്റഗറി അനുസരിച്ചു ലേലത്തിനെത്തും. ബാറ്റ്‌സ്മാന്‍, ഓള്‍റൗണ്ടര്‍, വിക്കറ്റ് കീപ്പര്‍, ഫാസ്റ്റ് ബോളര്‍, സ്പിന്നര്‍ എന്ന ക്രമത്തിലാകും ലേലം. ഓരോ ലോട്ടില്‍ നിന്നും നറുക്ക് വീഴുന്ന മുറയ്ക്കു താരങ്ങള്‍ കളത്തിലെത്തും. താരങ്ങളുടെ അടിസ്ഥാനവിലയില്‍ ലേലം തുടങ്ങും. ഓക്ഷണര്‍ പേര് വിളിക്കുന്നതിനനുസരിച്ച് 8 ടീമുകള്‍ക്കും വിളി തുടങ്ങാം. ഇംഗ്ലിഷ് ഓക്ഷണര്‍ ഹ്യൂ എഡ്മിഡസ് ആണ് ഇക്കുറിയും ലേലം നിയന്ത്രിക്കുന്നത്. രാജ്യാന്തര താരങ്ങള്‍ക്കു പിന്നാലെ അണ്‍ ക്യാപ്ഡ് താരങ്ങള്‍ക്ക് അവസരമൊരുങ്ങും.

ലേലത്തില്‍ നിരവധി പുതുതലമുറ താരങ്ങളും പങ്കെടുക്കുന്നുണ്ട്. യശസ്വി ജയ്‌സ്വാള്‍ ,ആര്‍. സായ് കിഷോര്‍, പ്രിയം ഗാര്‍ഗ്, രോഹന്‍ കദം, ജി. പെരിയസ്വാമി തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും കേരളത്തില്‍നിന്ന് റോബിന്‍ ഉത്തപ്പ, സച്ചിന്‍ ബേബി, ജലജ് സക്‌സേന, വിഷ്ണു വിനോദ്, എസ്. മിഥുന്‍ എന്നിവര്‍ ലേലത്തിനുണ്ട്. (സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്), കെ.എം. ആസിഫ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്), സന്ദീപ് വാരിയര്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), ബേസില്‍ തമ്പി (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ദേവ്ദത്ത് പടിക്കല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍) എന്നിവരെ അതതു ടീമുകള്‍ നിലനിര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button