ന്യൂഡല്‍ഹി: ഭിന്നിപ്പിന്റെയും അക്രമത്തിന്റെയും സ്രഷ്ടാവായ മോദിസര്‍ക്കാര്‍ സ്വന്തം ജനതയ്ക്കു നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ വെച്ചുകൊണ്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും വര്‍ഗീയ സംഘര്‍ഷത്തിന്റെ അന്തരീക്ഷമുണ്ടാക്കാനുമാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്ന കാര്യം വ്യക്തമാണെന്നും ധ്രുവീകരണത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്നാണെന്നും അവർ പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.
Read also: പൗരത്വ ഭേദഗതി നിയമം; സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചതില്‍ യുഡിഎഫിനുള്ളില്‍ അതൃപ്തി
ഭരണഘടനയെ സംരക്ഷിച്ചുകൊണ്ട് സല്‍ഭരണത്തിലൂടെ സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. എന്നാല്‍ സ്വന്തം ജനതയ്ക്കു മേല്‍ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബിജെപി സര്‍ക്കാരെന്നും സോണിയ ഗാന്ധി പറയുന്നു. ഭിന്നിപ്പിന്റെയും അക്രമത്തിന്റെയും സ്രഷ്ടാവായി സര്‍ക്കാര്‍ മാറിയിരിക്കുന്നു. രാജ്യത്തെ വെറുപ്പിന്റെ അഗാധതയിലേയ്ക്ക് തള്ളിയിട്ടുകൊണ്ട് യുവജനങ്ങളുടെ ഭാവിയെ അസ്ഥിരപ്പെടുത്തിയിരിക്കുകയാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.
Post Your Comments