Latest NewsKeralaNews

ആര്‍.എസ്.എസ്. ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി

തിരുവനന്തപുരം: പൗരത്വ ബില്ലിന്റെ പേരില്‍ ആര്‍.എസ്.എസ്. ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഭരണപ്രതിപതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ സംയുക്ത സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ കത്തിപ്പടരുകയാണ്. ഈ നിയമം പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

പൗരത്വ ഭേദഗതി നിയമത്തെ കേരളം ശക്തമായി എതിര്‍ക്കുന്നുവെന്നും രാജ്യത്തെ പ്രത്യേക മാര്‍ഗ്ഗത്തിലേക്കേ് തള്ളിവിടാനുള്ള ശ്രമം വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഇപ്പോഴുണ്ടായ പ്രതിസന്ധി ചിലര്‍ മനപൂര്‍വം സൃഷ്ടിച്ച് ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുളള ശ്രമം ആണ് നടക്കുന്നത്.

മതത്തിന്റെയോ ലിംഗത്തിന്റെയോ പേരിലുള്ള വേര്‍തിരിവ് പാടില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുള്ളതാണെന്നും അതിനാല്‍ പൗരത്വ ഭേദഗതി നിയമത്തിലെ ഈ വേര്‍തിരിവ് കേരളമാകെ ഒറ്റക്കെട്ടായി ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button