തിരുവനന്തപുരം: അഞ്ച് കൊല്ലം മുന്‍പ് വര്‍ഷം സെക്രട്ടറിയേറ്റ് വളപ്പില്‍ താന്‍ നട്ട തെങ്ങ് കുലച്ചതറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ അത് കാണാനെത്തി. 18 കുല തേങ്ങയുമായി നിറഞ്ഞ് നില്‍ക്കുന്ന ‘കേരശ്രീ’ ഇനത്തില്‍പെട്ട തെങ്ങ് കണ്ട് മുഖ്യമന്ത്രിയുടെ മനസ് നിറഞ്ഞു. കാസര്‍കോട് പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചതാണ് കേരശ്രീ ഇനം തെങ്ങിന്‍തൈ.
കഴിഞ്ഞ വര്‍ഷം പരിസ്ഥിതി ദിനത്തില്‍ കൃഷി മന്ത്രിയായിരുന്ന വി.എസ് സുനില്‍കുമാറിനും റവന്യൂമന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരനുമൊപ്പം നട്ടുപിടിപ്പിച്ച ഫലവൃക്ഷതൈകളും മുഖ്യമന്ത്രി പരിശോധിച്ചു. ഇതില്‍ കോട്ടൂര്‍കോമം മാവ് നല്ലരീതിയില്‍ വളര്‍ന്നുവരുന്നത് മുഖ്യമന്ത്രി കണ്ടു. ഒപ്പം ഗാര്‍ഡനിലെ മറ്റ് ചെടികളും പരിശോധിക്കാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തി.
Read Also: കള്ളപ്പണത്തിന്റെ ഉത്തരവാദിത്വം കേരള നേതൃത്വത്തിന് മാത്രമല്ല: എ വിജയരാഘവന്‍
തെങ്ങും മാവും വളരുന്നതിനെ കുറിച്ച് നല്ലവാക്കുകള്‍ അദ്ദേഹം സെക്രട്ടറിയേറ്റ് ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ സുരേഷിനെ അറിയിച്ചു. ‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതി ഉല്‍ഘാടനം ചെയ്യാന്‍ ഗാര്‍ഡനില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ താന്‍ നട്ട തൈകളുടെ വളര്‍ച്ച നോക്കാന്‍ സമയം കണ്ടെത്തിയത്.
Post Your Comments