Latest NewsKeralaNews

പൗരത്വ ഭേദഗതി നിയമം; സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചതില്‍ യുഡിഎഫിനുള്ളില്‍ അതൃപ്തി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി എൽഡിഎഫിനൊപ്പം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സത്യാഗ്രഹ വേദിയില്‍ നിന്നും യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്നു. ആര്‍എസ്പിയും യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല.  യുഡിഎഫ് സ്വന്തം നിലയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതായിരുന്നു ഉചിതമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉണ്ടായിരുന്നതിനാല്‍ മുല്ലപ്പള്ളി രാമചന്ദ്രന് കണ്ണൂരിലേക്ക് പോകേണ്ടി വന്നതിനെ തുടര്‍ന്നാണ് സംയുക്ത പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് കോൺഗ്രസ് വിശദീകരണം നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button