ന്യൂഡല്‍ഹി : മലേറിയ മരുന്ന് ഉള്‍പ്പെടെ 21 അവശ്യ മരുന്നുകളുടെ വിലയില്‍ മാറ്റം. ബിസിജി വാക്‌സിന്‍ അടക്കം 21 അവശ്യ മരുന്നുകളുടെ വിലയാണ് വര്‍ധിച്ചത്. മരുന്നുകള്‍ക്ക് 50% വര്‍ധന വരെ വില ഉയര്‍വ്വുവെന്നാണ് സൂചന. നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ വിജ്ഞാപനത്തില്‍ മലേറിയയ്ക്കുള്ള ക്ലോറോകൈ്വന്‍, കുഷ്ഠത്തിനുള്ള ഡാപ്‌സോണ്‍, വൈറ്റമിന്‍ സി, വയറിളക്കത്തിനും മറ്റും ഉപയോഗിക്കുന്ന മെട്രോനൈഡസോള്‍ എന്നിവ വില കൂടുന്നവയില്‍ ഉള്‍പ്പെടും.
ഘടകവസ്തുക്കളുടെ വില കൂടിയതുമൂലം ഈ മരുന്നുകള്‍ ഉല്‍പാദിപ്പിക്കാന്‍ നിര്‍മാതാക്കള്‍ വിമുഖത കാട്ടുന്നതു പരിഗണിച്ചാണു നടപടിയെന്നാണ് അതോറിറ്റിയുടെ വിശദീകരണം.
ബിസിജി വാക്‌സിന്‍ വില 8.75 രൂപ മെട്രോനൈഡസോണ്‍ (400 മി.ഗ്രാം) 1.25 രൂപ, ക്ലോറോകൈ്വന്‍ 1.16 രൂപ, വൈറ്റമിന്‍ സി (500 മി.ഗ്രാം) 1.34 രൂപ എന്നിങ്ങനെയാണു നിലവിലുള്ള വില.
Post Your Comments