ന്യൂഡൽഹി: ഡ്രഗ് പ്രൈസ് കണ്‍ട്രോള്‍ അഥോറിറ്റി പിടിമുറുക്കിയതോടെ രാജ്യത്തെ ഒൻപത് പ്രധാനപ്പെട്ട കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 90 ശതമാനം വിലക്കുറവുണ്ടായെന്ന് റിപ്പോർട്ട്. 22,000 രൂപയുടെ കീമോതെറാപ്പി മരുന്നിന്റെ വില ഒറ്റയടിക്ക് 2800 രൂപയായി കുറഞ്ഞെന്നും 6600 രൂപയുടെ മറ്റൊരു മരുന്ന് വില 1840 ആയി കുറഞ്ഞെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡ്രഗ് മാനുഫാക്ചറര്‍മാരില്‍ നിന്നും ശേഖരിച്ച ഡാറ്റ പുനരവലോകനം ചെയ്തതിനെ തുടര്‍ന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അഥോറിറ്റി (എന്‍പിപിഎ) മെയ് 15ന് ഒൻപത് ആന്റി കാന്‍സര്‍ ഡ്രഗുകളെ വിലക്കുറവിന്റെ നിയന്ത്രണത്തിലാക്കുന്നതിനായുള്ള മെമോറാണ്ടമിറക്കുകയും തുടർന്ന് വില കുറയ്ക്കുകയുമായിരുന്നു.
പുതിയ ഉത്തരവ് അനുസരിച്ച് കീമോതെറാപ്പി ഇന്‍ജെക്ഷനും പെംക്സെല്‍ എന്ന ബ്രാന്‍ഡ് നെയിമിന് കീഴില്‍ വില്‍ക്കപ്പെടുന്നതുമായ പെര്‍മെട്രെക്സ്ഡിനുള്ള (500 മില്ലിഗ്രാം) പരമാവധി റീട്ടെയില്‍ വില 22,000ത്തില്‍ നിന്നും 2800 രൂപയായി കുറച്ചു. ഇതേ ഇന്‍ജെക്ഷന്റെ നൂറ് മില്ലി ഡോസിനുള്ള വില 7700 രൂപയില്‍ നിന്നും 800 രൂപയായും കുറച്ചു. ഇവെറോലിമുസ് 0.25 മില്ലിഗ്രാമിനും 0.5 മില്ലി ഗ്രാമിനും യഥാക്രമം 726വ രൂപയില്‍ നിന്നും 406 രൂപയായും 1452 രൂപയില്‍ നിന്നും 739 രൂപയായും എര്‍ലോടിനിബിന് 100 മില്ലിഗ്രാം പാക്കിന്റെ വില 6600 രൂപയില്‍ നിന്നും 1840 രൂപയായും കുറച്ചിട്ടുണ്ട്.
Post Your Comments