കുവൈത്ത് സിറ്റി : കുവൈറ്റില്‍ ഭരണരംഗത്തേയ്ക്ക് പുതിയ ഭരണ സാരഥികള്‍. പുതിയ മന്ത്രിസഭയെ ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്വബാഹ് ചുമതലയേറ്റുവെങ്കിലും മന്ത്രിമാരുടെ അന്തിമ പട്ടിക തയാറാവാത്തതിനാലാണ് മന്ത്രിസഭയുടെ ഔദ്യോഗിക പ്രഖ്യാപനം നീളുന്നത്.
ഷെയ്ഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് മന്ത്രിസഭ നവംബര്‍ 14നാണ് രാജിവെച്ചത്. അടുത്ത പാര്‍ലമെന്റ് സെഷന്‍ ഡിസംബര്‍ 24ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം അറിയിച്ചിട്ടുണ്ട്. ഇതിന് മുമ്പായി മന്ത്രിസഭ നിലവില്‍ വരുമെന്നാണ് സൂചന. പ്രധാന വകുപ്പുകളുടെ കാര്യത്തില്‍ ഏകദേശ ധാരണയായതായാണ് വിവരം.
ഷെയ്ഖ് അബ്ദുല്ല അല്‍ നവാഫ് അസ്വബാഹ് പ്രതിരോധ മന്ത്രിയും ശൈഖ് അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്വബാഹ് വിദേശകാര്യ മന്ത്രിയും ശൈഖ് താമിര്‍ അലി അസ്വബാഹ് ആഭ്യന്തര മന്ത്രിയും ആയി മന്ത്രിസഭയിലുണ്ടാകാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ് അംഗമായ റാകാന്‍ അല്‍ നിസ്ഫ് വാണിജ്യ മന്ത്രിയായി നിയമിക്കപ്പെടുമെന്നും വാര്‍ത്തയുണ്ട്. ഇതിനിടെ മന്ത്രിസഭാ രൂപവത്കരണം വൈകുന്നതിനെതിരെ വിമര്‍ശനവുമായി പാര്‍ലമെന്റംഗങ്ങളും രംഗത്തെത്തിയിരുന്നു.
Post Your Comments