കൊച്ചി : കാമുകിയെ സ്വന്തമാക്കാനായി ഭാര്യയെ കൊലപ്പെടുത്തിയ പ്രേംകുമാറിന്റെ മകനെ ബന്ധുക്കള്‍ കയ്യൊഴിഞ്ഞു. ഉദയംപേരൂരില്‍ കാമുകിക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നതോടെ അനാഥനായി തീര്‍ന്നത് അവരുടെ ആറാംക്ലാസ് കാരനായ മകനാണ്. വിദ്യ കൊല്ലപ്പെടുകയും പ്രേംകുമാര്‍ പിടിയിലാകുകയും ചെയ്തതോടെയാണ് വിദ്യയുടെ ഇളയമകനെ ബന്ധുക്കള്‍ കയ്യൊഴിഞ്ഞത്. മൂത്തമകളെ ഏറ്റെടുത്തെങ്കിലും കുടുംബപ്രശ്‌നങ്ങള്‍ മൂലം മകനെ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.
Read Also : വിദ്യാ കൊലക്കേസില്‍ വഴിത്തിരിവ് : മൂന്നാമന് വേണ്ടി അന്വേഷണം
ഇതോടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. വിദേശത്ത് ജോലി പോകുകയാണെന്നും അതിനാല്‍ പഠിക്കാന്‍ സംരക്ഷണകേന്ദ്രത്തിലാക്കാമെന്നും മകനെ വിശ്വസിപ്പിച്ച് ഇവിടേക്ക് പോകുംവഴി മകന്റെ കണ്‍മുന്നില്‍ വച്ചാണ് പ്രേംകുമാര്‍ പൊലീസ് പിടിയിലാകുന്നത്.
കൊലപാതകം പുറത്തറിയുന്നതിനു മുന്‍പ് തന്നെ പ്രേംകുമാര്‍ മക്കളെ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. പ്രേംകുമാറിന്റെ സ്വഭാവത്തില്‍ പേടിതോന്നിയ ഒന്‍പതാം ക്ലാസുകാരിയായ മൂത്തമകള്‍ സ്‌കൂള്‍ കൗണ്‍സിലറോട് പരാതി പറഞ്ഞതോടെ കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുന്നിലെത്തി. കമ്മിറ്റി പ്രേംകുമാറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോള്‍ അവര്‍ മകളെ മാത്രം ഏറ്റെടുത്തു. ബന്ധുക്കള്‍ കയ്യൊഴിഞ്ഞ മകനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ച് വിദേശത്തേക്ക് കടക്കാനായിരുന്നു പ്രേംകുമാറിന്റെ നീക്കം. വിദേശത്ത് ജോലിക്ക് പോയി ഉടന്‍ വരാമെന്ന് മകനെ പറഞ്ഞ് വിശ്വസിപ്പിച്ച് സംരക്ഷണകേന്ദ്രത്തിലാക്കാന്‍ വരുന്നവഴിക്കാണ് പൊലീസ് പിടിക്കുന്നത്. കണ്‍മുന്നിലുള്ള അച്ഛന്റെ അറസ്റ്റ് ആറാം ക്ലാസുകാരന് ഇരട്ടിആഘാതമായി.
Post Your Comments