കൊച്ചി: ഉദയംപേരൂര്‍ വിദ്യാ കൊലക്കേസില്‍ വഴിത്തിരിവ്, മൂന്നാമന് വേണ്ടി അന്വേഷണം . ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ മൂന്നാമത് ഒരാള്‍കൂടിയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മൂന്നാമനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. കൊല്ലപ്പെട്ട വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള നടപടികളും ഉദയംപേരൂര്‍ പോലീസ് തുടങ്ങി.
read also : ഉദയംപേരൂരിലെ യുവതിയായ വീട്ടമ്മയുടെ കൊലപാതകം നടന്നത് തലസ്ഥാനനഗരിയിലെ റിസോര്‍ട്ടില്‍ വെച്ച്
ഉദയം പേരൂരിലെ വിദ്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പ്രേംകുമാറിനും കാമുകി സുനിത ബേബിക്കും സുഹൃത്തുക്കളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. കൊലപാതകത്തില്‍ തങ്ങള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പ്രേംകുമാറും സുനിതയും ആവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കാനാണ് പ്രതികളെ കസ്റ്റഡയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങിയത്.
മൂന്നാമന് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ തെളിവ് നശിപ്പിക്കുന്നതിന് ഉള്‍പ്പെടെ ഇയാള്‍ സഹായിച്ചിട്ടുണ്ട്. ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഇതിനിടെ തിരുനെല്‍ വേലി പൊലീസ് സംസ്‌ക്കരിച്ച വിദ്യയുടെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്താനുളള നടപടിയും പൊലീസ് തുടങ്ങിയിട്ടുണ്ട്
Post Your Comments