ലക്നൗ: കല്ല്യാണം കഴിഞ്ഞ് നാലാം ദിവസം ഭര്‍തൃവീട്ടുകാരെ മയക്കിക്കിടത്തി ആഭരണങ്ങളും പണവുമായി നവവധു കടന്നുകളഞ്ഞു. ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡിസംബര്‍ ഒന്‍പതിനായിരുന്നു പ്രവീണ്‍- റിയ ദമ്പതികളുടെ വിവാഹം. വെള്ളിയാഴ്ചത്തെ അത്താഴ ഭക്ഷണത്തില്‍ റിയ ലഹരി കലര്‍ത്തിയതോടെ ഭര്‍തൃവീട്ടുകാര്‍ ഒന്നടങ്കം മയക്കത്തിലായി. ഈ തക്കം നോക്കി റിയ സ്വർണവും പണവുമായി മുങ്ങുകയായിരുന്നു. 70000 രൂപയും മൂന്നു ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളുമാണ് റിയ കടന്നു കളഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു
Post Your Comments