Latest NewsNewsEntertainment

മലയാളത്തിനഭിമാനമായി ചൈനയില്‍ റിലീസിനൊരുങ്ങി ദൃശ്യ’ത്തിന്റെ ചൈനീസ് പതിപ്പ്

തിരുവനന്തപുരം: മലയാളത്തിനഭിമാനമായി ചൈനയില്‍ റിലീസിനൊരുങ്ങി ദൃശ്യ’ത്തിന്റെ ചൈനീസ് പതിപ്പ്. ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ ചൈനീസ് പതിപ്പ് പുറത്തിറങ്ങുന്നത്. ചൈനീസില്‍ ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുകയും ചെയ്തു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ ഹിറ്റായതിനു ശേഷം വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റിയിരുന്നു. തമിഴ്, തെലുങ്ക്, സിംഹള, ഹിന്ദി, കന്നട ഭാഷകളിലാണ് ചിത്രം ഇതിന് മുമ്പ് പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ പ്രമേയം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്രിമിനലിനെ കൊന്ന ശേഷം തെളിവുകള്‍ ഓരോന്നായി നശിപ്പിക്കുന്നതായിരുന്നു. മലയാളത്തിലെ വലിയ ഹിറ്റുകളില്‍ ഒന്നായ ദൃശ്യം’ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷവും ‘ദൃശ്യം’ മോഡല്‍ കൊലപാതകം’ എന്ന തലക്കെട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ദൃശ്യ’ ത്തിലെ പല സീനുകളും അതുപോലെ തന്നെ ചൈനീസ് പതിപ്പിലും പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട്. ചിത്രം ഈ മാസം 20ന് റിലീസ് ചെയ്യും.

https://youtu.be/9BSXUkUkwA0

shortlink

Related Articles

Post Your Comments

Related Articles


Back to top button