Latest NewsNewsIndia

പൗരത്വ ബിൽ: രാജ്യ സഭയിൽ വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: പൗരത്വ ബില്ലിൽ രാജ്യ സഭയിൽ വോട്ടെടുപ്പ് ആരംഭിച്ചു. ശിവസേന വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടില്ല. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളും വോട്ടിനിടും.

ബില്ല് പാസായാല്‍ ബംഗാളി ഹിന്ദുക്കള്‍ അസമിന് ഭാരമാകുമെന്ന പ്രചാരണവും അസമില്‍ നടക്കുന്നുണ്ട്. രാജ്യം മൊത്തമാണ് പൗരത്വ ബില്ല് നടപ്പാക്കുന്നത്. അസമില്‍ മാത്രമല്ല. പൗരത്വ ബില്ല് മുസ്ലിങ്ങള്‍ക്കെതിരായ വിവേചനമാണ് എന്ന പ്രചാരണത്തിനും സര്‍ക്കാര്‍ മറുപടി നല്‍കി. 1955ലെ പൗരത്വ നിയമ പ്രകാരം ഏത് വിദേശികള്‍ക്കും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാം. ഈ നിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താതെയാണ് പുതിയ പൗരത്വ ബില്ല് നടപ്പാക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു.

മുസ്ലിംങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താൻ ശ്രമം നടക്കുന്നുണ്ട്. ഭരണഘടനക്കനുസരിച്ചാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. വേട്ടയാടൽ നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ് പൗരത്വ ബിൽ. നിങ്ങളുടെ ഏത് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. സഭയില്‍ നിന്നും ഇറങ്ങിപ്പോവാതെ ഒരു സംവാദത്തിന് പ്രതിപക്ഷം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button