Latest NewsNewsGulfOman

ഇന്ത്യയിലേക്കുൾപ്പെടെയുള്ള സർവീസുകൾ റദ്ദാക്കി ഗൾഫ് വിമാന കമ്പനി

മസ്‌ക്കറ്റ് : വിമാന സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഡിസംബർ 31 വരെ ഇന്ത്യയിലേക്കുൾപ്പെടെയുള്ള 424ലധികം സർവീസുകളാണ് റദ്ദാക്കുന്നത്. ഒമാൻ സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. കാസബ്ലാങ്ക, മുംബൈ, കാഠ്മണ്ഡു, കറാച്ചി, മുംബൈ, ഏഥൻസ്, ജയ്പുർ, ദുബൈ, ബഹ്‌റൈൻ, റിയാദ്, നെയ്‌റോബി, ബാങ്കോക്, ജിദ്ദ, കൊളംബോ, ദമ്മാം, മോസ്കോ, തെഹ്‌റാൻ, കുവൈത്ത്, അമ്മാൻ, ബാംഗളൂരു, ദോഹ എന്നീ റൂട്ടുകളിലെ സർവീസുകളാണ് ഒമാൻ എയർ റദ്ദാക്കുന്നത്.

Also read : ജിസിസി ഉച്ചകോടിയ്ക്ക് സമാപനം : ഇറാന് എതിരെ ജിസിസി രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ട്

യാത്രക്കാർക്ക് ബദൽ സംവിധാനം ക്രമീകരിക്കുമെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു. ഡിസംബർ മുപ്പത്തിഒന്ന് വരെയുള്ള കാലയളവിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ചെന്നുചേരേണ്ട സ്ഥലത്ത് എത്തിച്ചേരുവാനുള്ള ബദൽമാർഗം ഒരുക്കിയിട്ടുണ്ടെന്നും ഇതിനായി ഒമാൻ എയർ വിമാന കമ്പനിയുടെ കോൾ സെന്ററുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button