ബെഡ്‌റൂമിലെത്തി ലൈറ്റിട്ട സ്ത്രീ കണ്ടത് കിടക്കയിലെ കൂറ്റന്‍ പാമ്പിനെ. ഓസ്‌ട്രേലിയയിലെ നാമ്പോറിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മുറിക്കുള്ളില്‍ പാമ്പിനെ കണ്ട് ഞെട്ടുകയായിരുന്നു ഇവര്‍. കിടക്കയിലൂടെ ഇഴഞ്ഞു നീങ്ങുകയായിരുന്നു ഇത്. ഏഴടിയോളം നീളമുള്ള കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തില്‍ പെട്ട പാമ്പാണ് വീടിനുള്ളില്‍ കടന്നുകയറിയത്. പാമ്പിനെ കണ്ടു ഭയന്ന പുറത്തിറങ്ങിയ സ്ത്രീ വാതിലടച്ച ശേഷം ഉടന്‍ തന്നെ പാമ്പ് പിടിത്ത വിദഗ്ദ്ധരെ വിവരമറിയിച്ചു. സണ്‍ഷൈന്‍ കോസ്റ്റ് സ്‌നേക്ക് ക്യാച്ചേഴ്‌സിലെ സ്റ്റ്യുവര്‍ട്ട് മക്കന്‍സിയാണ് പാമ്പിനെ പിടികൂടാനെത്തിയത്.
മക്കെന്‍സിയെത്തുമ്പോള്‍ പാമ്പ് മുറിക്കുള്ളില്‍ ഇഴഞ്ഞ് നടക്കുകയായിരുന്നു. അധികം പരിശ്രമമൊന്നും കൂടാതെ പെട്ടെന്നു തന്നെ മക്കെന്‍സി പാമ്പിനെ പിടികൂടി പുറത്തെത്തി. മുന്‍വാതിലിനു സമീപമുള്ള ദ്വാരത്തിലൂടെയാകാം പാമ്പ് വീടിനുള്ളില്‍ പ്രവേശിച്ചതെന്ന് മക്കെന്‍സി വ്യക്തമാക്കി. പാമ്പിനെ പിന്നീട് സുരക്ഷിതമായ സ്ഥലത്ത് തുറന്ന് വിട്ടു. തണുപ്പ് ഏറെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് കിടക്കയും വിരികളുമൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും മക്കെന്‍സി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Post Your Comments