KeralaLatest NewsNews

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ആശങ്ക : എസ്പിജി സുരക്ഷ പിന്‍വലിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം : കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ആശങ്ക . എസ്പിജി സുരക്ഷ പിന്‍വലിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.. ഇക്കാര്യം ഔദ്യോഗികമായി രാഹുലിനെയും കോണ്‍ഗസ് ഹൈക്കമാന്‍ഡിനെയും കെപിസിസി അറിയിക്കും.

Read Also : സോണിയ ഗാന്ധിയുടെയും മക്കളുടെയും എസ്പിജി സുരക്ഷ പിൻവലിച്ചതിനെതിരെ കോൺഗ്രസ്

എസ്പിജി സുരക്ഷ പിന്‍വലിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന നിലപാടാണു കോണ്‍ഗ്രസ്. കൊച്ചിയില്‍ തിങ്കളാഴ്ച നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഡിസിസി പ്രസിഡന്റുമാരായ ടി.സിദ്ദിഖ് (കോഴിക്കോട്) ഐ.സി.ബാലകൃഷ്ണന്‍ (വയനാട്), വി.വി. പ്രകാശ് (മലപ്പുറം) എന്നിവര്‍ ആശങ്ക കൂട്ടായി പങ്കുവച്ചു.വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ഡിസിസികള്‍ക്കു നേതൃത്വം വഹിക്കുന്നവരാണു മൂന്നുപേരും.

എസ്പിജിക്കു പകരം ഏര്‍പ്പെടുത്തിയിരിക്കുന്ന ഇസഡ് പ്‌ളസ് സുരക്ഷാ സംഘത്തിലുള്ളത് സിആര്‍പിഎഫുകാരാണ്. മാസത്തിലൊരിക്കലെങ്കിലും രാഹുല്‍ വയനാട്ടിലെത്തി ജനങ്ങളുമായി ഇടപഴകുമെന്നതിനാല്‍ മണ്ഡലത്തില്‍ മാത്രമെങ്കിലും സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന അഭിപ്രായമാണുയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button