ന്യൂഡൽഹി: സോണിയാ ഗാന്ധിക്കും, മക്കളായ രാഹുല്‍ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും നല്‍കിവന്നിരുന്ന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ പിന്‍വലിച്ചതിനെതിരെ കോൺഗ്രസ് അംഗങ്ങൾ. ലോക്സഭയിലാണ് കോൺഗ്രസ് അംഗങ്ങൾ ഇക്കാര്യം എടുത്തിട്ടത്. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്.
Read also: ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളില്‍ ഇടപെടാൻ പ്രവർത്തകർക്ക് പ്രിയങ്ക ഗാന്ധിയുടെ നിർദേശം
നെഹ്‌റു കുടുംബത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും, എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ പാടില്ലായിരുന്നുവെന്നുമാണ് ചൗധരി സഭയില്‍ അവകാശപ്പെട്ടത്. സോണിയാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും സാധാരണ സുരക്ഷ നല്‍കേണ്ടവരല്ല. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ജിയാണ് ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ അനുവദിച്ചത്. 1991 മുതല്‍ 2019 വരെ എന്‍ഡിഎ രണ്ട് തവണ അധികാരത്തില്‍ വന്നപ്പോഴും ഈ സുരക്ഷ മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments