തിരുവനന്തപുരം: കേരള പൊലീസ് പുതിയ ബറേ തൊപ്പിക്കായി ഇനിയും കാത്തിരിക്കണം. ബറേ തൊപ്പിക്കായി പോലീസ് സ്റ്റാഫ് കൗൺസിൽ ശുപാർശ നൽകി എട്ടുമാസം കഴിഞ്ഞിട്ടും സർക്കാർ ഉത്തരവിറക്കിയിട്ടില്ല. കഴിഞ്ഞ മേയ് മാസത്തിൽ ഡി.ജി.പി.യുടെ നേതൃത്വത്തിൽനടന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിലാണ് എല്ലാപോലീസുകാർക്കും ഒരേ തൊപ്പി നൽകാൻ തീരുമാനിച്ചത്.
കേരളത്തിൽ ഡി.ജി.പി. മുതൽ സിവിൽ പോലീസ് ഓഫീസർ വരെയുള്ള തസ്തികകളിലായി 65,000-ത്തോളം ഉദ്യോഗസ്ഥരുണ്ട്. ഇവർക്കെല്ലാവർക്കും വ്യത്യസ്തനിറത്തിലുള്ള ഒരേ തൊപ്പി ഉപയോഗിക്കാമെന്നാണ് സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചത്. ഡ്രൈവർമാരും എസ്.പി.റാങ്കിനുമുകളിലുള്ള പോലീസുദ്യോഗസ്ഥരുമാണ് ഇപ്പോൾ ബറേ തൊപ്പികൾ ഉപയോഗിക്കുന്നത്.
അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ബറേ തൊപ്പിയുടെ നിറത്തിന്റെ കാര്യത്തിൽ ചില സംശയങ്ങളുണ്ടായതിനാലാണ് തൊപ്പിയുടെ കാര്യത്തിൽ ഉത്തരവിറക്കാൻ വൈകിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ALSO READ: ബലാത്സംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവം: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
സ്റ്റാഫ് കൗൺസിലിന്റെ നിർദേശപ്രകാരം സിവിൽ പോലീസ് മുതൽ സി.ഐ. റാങ്ക് വരെയുള്ള പോലീസുദ്യോഗസ്ഥർക്ക് കറുപ്പ് ബറേ തൊപ്പിയും ഡിവൈ.എസ്.പി. മുതൽ ഡി.ജി.പി.വരെയുള്ളവർക്ക് റോയൽ ബ്ലൂ തൊപ്പിയുമാണ് നൽകാൻ തീരുമാനിച്ചിരുന്നത്. പാസിങ് ഔട്ട് പരേഡ്, വി.ഐ.പി.കളുടെ സന്ദർശനം, മറ്റ് ഔദ്യോഗികചടങ്ങുകൾ തുടങ്ങിയവയുടെ സമയത്ത് പഴയരീതിയിലുള്ള പീ ക്യാപ്പ് തന്നെ ഉപയോഗിക്കണമെന്നും യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്.
Post Your Comments