
ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് ചുട്ടുകൊന്ന പ്രതികളെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി എട്ടംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഏറ്റുമുട്ടല്‍ കൊലയ്‌ക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം, ഏറ്റുമുട്ടല്‍ കൊലയില്‍ അന്വേഷണം ആവശ്യപ്പെട്ട് മൂന്ന് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പോലീസിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും തെലങ്കാന ഹൈക്കോടതിക്കും കത്തയച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തെപ്പറ്റി അന്വേഷണം നടത്തിവരികയാണ്.
ALSO READ: പീഡനശ്രമത്തിന് പരാതി നൽകാനെത്തിയ യുവതിയോട് പീഡനം നടന്നു കഴിഞ്ഞ് വരാൻ പൊലീസ്; ഞെട്ടിത്തരിച്ച് യുവതി
എന്നാൽ, ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തെളിവെടുപ്പിനിടെ തോക്കുകള്‍ തട്ടിയെടുത്ത് വെടിവെച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments