ബംഗളൂരു: ചരിത്ര നേട്ടം സ്വന്തമാക്കാൻ പിഎസ്എല്‍വിയുടെ അന്‍പതാം വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ. അമ്പതാമത്തെ ദൗത്യത്തിൽ ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആർ 1 ബഹിരാകാശത്തെത്തിക്കും. ഇന്നു വൈകുന്നേരം 3.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും പിഎസ്എൽവിയുടെ പരിഷ്കരിച്ച പതിപ്പായ ക്യു എൽ റോക്കറ്റുപയോഗിച്ചായിരിക്കും വിക്ഷേപണം.
The countdown for the launch of #PSLVC48/#RISAT2BR1 mission commenced today at 1640 Hrs (IST) from Satish Dhawan Space Centre (SDSC) SHAR, Sriharikota.#ISRO pic.twitter.com/fJYmCFRpJc
— ISRO (@isro) December 10, 2019
Also read : അമേരിക്കയുടെ വാദങ്ങള്‍ പൊളിഞ്ഞു; നാസയല്ല, ലാന്‍ഡറിനെ കണ്ടെത്തിയത് ഇസ്രൊ തന്നെ, വെളിപ്പെടുത്തലുമായി ഐഎസ്ആർഒ
റിസാറ്റിനൊപ്പം ഒന്‍പത് വിദേശ ഉപഗ്രഹങ്ങളും പിഎസ്എല്‍വി ബഹിരാകാശത്തെത്തിക്കും രണ്ടു ദൗത്യങ്ങള്‍ ഒഴികെ 47 വിക്ഷേപണവും വിജയകരമായി പൂര്‍ത്തിയാക്കിയെന്ന റെക്കോർഡുമായാണ് പിഎസ്എല്‍വി 50-ാം വിക്ഷേപണത്തിന് തയ്യറെടുക്കുന്നത്. ഏറ്റവും ചെലവു കുറഞ്ഞതും മികച്ചതുമായ വിക്ഷേപണ റോക്കറ്റെന്നതാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പിഎസ്എൽവിയുടെ പ്രധാന പ്രത്യേകത
Post Your Comments