ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്ഡിങ്ങിടെ കാണാതായ വിക്രം ലാന്‍ഡറിനെ കുറിച്ച് വിശദീകരണവുമായി ഐ.എസ്.ആര്.ഒ ചെയര്മാന് കെ. ശിവന്. വിക്രം ലാന്‍ഡര്‍ എവിടെയെന്ന് ഐ.എസ്.ആര്.ഒ നേരത്ത തന്നെ കണ്ടെത്തിയിരുന്നുവെന്ന് കെ. ശിവന് മാധ്യമങ്ങളോട് പറഞ്ഞു.ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ ഒാര്‍ബിറ്റര്‍ തന്നെ ലാന്ഡിങ്ങിടെ തകര്‍ന്ന വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതാണ്. സെപ്റ്റംബര്‍ 10ന് ഇക്കാര്യം വിശദീകരിച്ച് ഐ.എസ്.ആര്.ഒ ട്വീറ്റ് ചെയ്തിട്ടുണ്ടെന്നും ശിവന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി(നാസ) വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വാദത്തെ തള്ളിയാണ് ഐഎസ്ആർഒ മേധാവി രംഗത്തെത്തിയത്. ഇന്ത്യന്‍ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഷണ്മുഖമാണ് ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് എന്ന് നാസ ഇന്നലെ പുറത്തു വിട്ടിരുന്നു. 21 ഭാഗങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാന്‍ഡറുള്ളതെന്നാണ് നാസ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കെ. ശിവന് രംഗത്തെത്തിയത്.
2017 ഡിസംബറിലെ ഒരു ചിത്രവും വിക്രം ലാന്‍ഡറുമായി ബന്ധം നഷ്ടപ്പെട്ടതിനു ശേഷമുള്ള മറ്റൊരു ചിത്രവും അയച്ചാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയ വിവരം ഷണ്മുഖ സുബ്രമണ്യന്‍ നാസയെ അറിയിച്ചത്. ലാന്‍ഡര്‍ ചേന്ദ്രാപരിതലത്തില്‍ പതിക്കുേമ്ബാഴുണ്ടാവുന്ന മാറ്റങ്ങളുടെയും അവശിഷ്ടങ്ങളുടെയും ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് നാസ ഷണ്മുഖ സുബ്രമണ്യെന്റ നിഗമനം ശരിവെച്ചത്. ഷണ്മുഖം കണ്ടെത്തിയ അവിശിഷ്ടങ്ങളുടെ ഭാഗത്ത് ‘എസ്’ എന്ന് അടയാളപ്പെടുത്തുകയും പ്രത്യേകം അഭിനന്ദനം അറിയിക്കുകയും നാസ ചെയ്തിരുന്നു.
Post Your Comments