ഗാന്ധിനഗർ : ഗുജറാത്ത് കലാപം അന്വേഷിച്ച നാനാവതി കമ്മീഷൻ റിപ്പോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ളീൻചിറ്റ്. അന്വേഷണ റിപ്പോർട്ട് ഗുജറാത്ത് നിയമസഭയിൽ വെച്ചു. അന്ന് മുഖ്യമന്ത്രി ആയിരുന്ന നരേന്ദമോദി കലാപം തടയാൻ ശ്രമിച്ചു. നരേന്ദ്രമോദിക്കും അന്ന് മന്ത്രിസഭയിലുണ്ടായിരുന്ന ആർക്കും കലാപത്തിൽ പങ്കില്ല. അവർക്ക് ഉത്തരവാദിത്തമില്ലെന്നും സംസ്ഥാനസർക്കാർ കലാപം നിയന്ത്രിക്കാനുള്ള എല്ലാ നടപടികളും അന്നെടുത്തുവെന്നും നാനാവതി കമ്മീഷൻ റിപ്പോർട്ടിലെ അന്തിമപകർപ്പിൽ പറയുന്നു.
In Nanavati-Mehta Commission report tabled in Gujarat assembly, it is mentioned that the post Godhra train burning riots were not organized, Commission has given clean chit given to Narendra Modi led Gujarat Govt pic.twitter.com/HzIs0LsEQ1
— ANI (@ANI) December 11, 2019
ഗുജറാത്ത് എഡിജിപി ആയിരുന്ന ആർ ബി ശ്രീകുമാർ നൽകിയ മൊഴികൾ സംശയകരമെന്നും, ഗുജറാത്ത് കലാപത്തിൽ മോദി ഒത്താശ ചെയ്തെന്ന് കാട്ടി സത്യവാങ്മൂലം നൽകിയ സഞ്ജീവ് ഭട്ട് പറയുന്നതെല്ലാം കള്ളമായിരുന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഗോധ്രയിൽ കർസേവകർ സഞ്ചരിച്ചിരുന്ന തീവണ്ടിക്ക് തീ കൊളുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി നടന്ന സംഘർഷത്തിലും വർഗീയകലാപത്തിലും ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളാണ് ജസ്റ്റിസ് നാനാവതി – ജസ്റ്റിസ് മെഹ്ത എന്നിവരടങ്ങിയ രണ്ടംഗകമ്മീഷൻ അന്വേഷിച്ചത്.
Post Your Comments