തൊടുപുഴ: മൂലമറ്റം വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം നിന്നപ്പോൾ സമീപ വാസികൾക്ക് മീന്‍ ചാകര. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂലമറ്റം വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം ചൊവ്വാഴ്ചയാണ് നിര്‍ത്തിവെച്ചത്.
പവര്‍ഹൗസില്‍നിന്ന് വൈദ്യുതി ഉത്പാദന ശേഷം വെള്ളം പുറത്തേക്കൊഴുക്കുന്ന മൂലമറ്റം ടെയില്‍ റേസ് കനാലില്‍ വെള്ളം കുറഞ്ഞതോടെ ഒട്ടേറെപ്പേര്‍ ആണ് മീന്‍പിടിക്കാനെത്തിയത്. കനാലിലും അറക്കുളം വലിയാറിലും തൊടുപുഴയാറിലും കൈവഴികളിലും മീന്‍ പിടിക്കാനെത്തി.
ഒന്ന്, രണ്ട് നമ്പര്‍ ജനറേറ്ററുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വാട്ടര്‍ കിക്ടര്‍ സിസ്റ്റം പുനരുദ്ധരിക്കുന്നതിന് വേണ്ടിയാണ് നിലയം ഒരാഴ്ച പൂര്‍ണമായും നിര്‍ത്തുന്നത്. 17-ന് പ്രവര്‍ത്തനം പുനഃരാരംഭിക്കും.
Post Your Comments