
തിരുവനന്തപുരം: ഏഴാം ക്ലാസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര വെള്ളറടയിലാണ് ഏഴാം ക്ലാസുകാരനെ വീടിൻറെ സിറ്റൗട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരിമരം കിഴക്കേക്കര പുത്തൻവീട്ടിൽ സുനിൽകുമാർ ആശാ ദമ്പതികളുടെ മകനായ സുജിത്ത് (13) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പുൽക്കൂട് നിർമ്മിക്കുന്ന അതിനിടയിൽ ഉണ്ടായ വൈദ്യുതാഘാതത്തിൽ അപകടം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം. കൂട്ടുകാരുമൊത്ത് പുൽക്കൂട് നിർമാണ പ്രവർത്തനങ്ങൾ നടത്തി വരുകയായിരുന്നു സുജിത്ത്. കൂട്ടുകാർ സമീപത്തെ വീട്ടിൽ പോയി തിരിച്ചു വന്നപ്പോൾ സുജിത്തിനെ മരിച്ചനിലയിൽ കാണുകയായിരുന്നു.
വെള്ളറട പോലീസ് മേൽനടപടി സ്വീകരിച്ചു. വെള്ളറട വി പി എം എച്ച് എസ് എസിലെഏഴാം ക്ലാസ് വിദ്യാർഥിയാണ്.അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുന്നതിനാൽ അച്ഛൻറെ അമ്മയോടൊപ്പമാണ് കുട്ടി താമസിച്ചുവന്നിരുന്നത്. സുധീഷ് സഹോദരനാണ്.
Post Your Comments