
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചുവരുന്നു. അടുത്തവർഷം നടക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനിടെ തിരിച്ചു വരവ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പരിക്കിനെ തുടർന്ന് ഉണ്ടായ പുറംവേദന കാരണം താരം ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻറി 20 പരമ്പരയിൽ ആയിരുന്നു ഹാർദിക് പാണ്ഡ്യ അവസാനമായി കളിച്ചത്. ശസ്ത്രക്രിയ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിരുന്നു. ഏറെ ആലോചനകൾക്ക് ശേഷമാണ് ശസ്ത്രക്രിയക്ക് വിധേയനാകാനുള്ള തീരുമാനമെടുത്തത് ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നതായും ആത്മവിശ്വാസം കൂടിയതായും താരം പറയുന്നു. പരിക്കുകൾ ഒരു താരത്തെ മാനസികമായി തളർത്തും. എത്ര മുൻകരുതലുകൾ എടുത്താലും പരിക്കുകളെ പൂർണ്ണമായും തടയാനാവില്ല. അതുകൊണ്ട് പരിക്കുകളെ വെല്ലുവിളിയായി കണ്ടു നേരിടാനാണ് തനിക്കിഷ്ടമെന്നും ഹർധിക് പറഞ്ഞു. പരിക്കുകൾ വരുമ്പോൾ മാനസികമായി തളരാതെ ഇരിക്കുവാൻ ആണ് താൻ ശ്രദ്ധിക്കുക. തൻറെ ജീവിതത്തിൽ നടന്ന പല സംഭവങ്ങളും പോസിറ്റീവായിരിക്കാൻ സഹായിച്ചിട്ടുണ്ട്.
പരിക്ക് പൂർണമായി മാറാതെ കളിക്കളത്തിലേക്ക് തിരിച്ചുവരില്ലെന്ന് വ്യക്തമാക്കിയ താരം ഇക്കാര്യത്തിൽ താൻ പാറ്റ് കമ്മിൻസ് നെയും സഹതാരം ജസ്പ്രീത് ബുംറ യേയും ആണ് മാതൃകയാക്കുന്നതെന്നും കൂട്ടിച്ചേർത്തു.
നിലവിൽ ഒരു തരത്തിലുള്ള പരിശീലനങ്ങളും താരം ആരംഭിച്ചിട്ടില്ല. പൂർണ്ണമായും ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രം പരിശീലനം ആരംഭിക്കാനാണ് താരത്തിന്റെ തീരുമാനം. തിരിച്ചുവരുമ്പോൾ കൂടുതൽ മെച്ചപ്പെട്ട ഒരു ഒരു ക്രിക്കറ്റ് താരം ആകും താനെന്നും ഹാർദിക് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 14 വയസ്സു മുതൽ ക്രിക്കറ്റ് കളിക്കുന്ന തനിക്ക് തിരിച്ചുവരവ് ഒരു വെല്ലുവിളി അല്ലെന്നും, അടുത്തവർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വൻറി20 വേൾഡ് കപ്പ് ഇന്ത്യക്കായി നേടുകയാണ് പ്രധാന ലക്ഷ്യമെന്നും ഹാർദിക് കൂട്ടിച്ചേർത്തു.
Post Your Comments