Latest NewsNewsSaudi Arabia

സൗദിയിൽ ലോട്ടറി നിര്‍മാണ കേന്ദ്രം നടത്തിയ പ്രവാസികൾ അറസ്റ്റിൽ

റിയാദ് : ലോട്ടറി നിര്‍മാണ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസികൾ  അറസ്റ്റിൽ. പാകിസ്ഥാന്‍ പൗരന്മാരും ഒരാള്‍ ബര്‍മക്കാരനെയുമാണ് പോലീസ് പിടികൂടിയത്. മക്കയില്‍ താമസ സ്ഥലത്തായിരുന്നു ഇവർ ലോട്ടറി ടിക്കറ്റ് നിര്‍മാണം നടത്തിയിരുന്നത്. അച്ചടി പൂര്‍ത്തിയാക്കി വിതരണത്തിന് തയ്യാറായി നിരവധി പെട്ടികളില്‍ സൂക്ഷിച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും, പാക്കിങിനും മറ്റും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.

Also read : 38 പേരുമായി പോയ സൈനിക വിമാനം കാണാതായി

സംശയകരമായ ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നിരീക്ഷണം നടത്തിയ ശേഷം കഴിഞ്ഞ ദിവസം പോലീസ് റെയ്‌ഡ്‌ നടത്തുകയായിരുന്നു. പിടിയിലായവരെ അസീസിയ പോലീസ് ചോദ്യം ചെയ്ത ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി പ്രോസിക്യൂഷന് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button