കൊച്ചി: തെരുവിന്റെ മക്കൾക്ക് അഭയം നൽകിയിരിക്കുകയാണ് എറണാകുളം ജില്ലാ കളക്ടര്‍. കലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം മെട്രോ സ്റ്റേഷന് അടിയില്‍ കിടന്നുറങ്ങിയിരുന്നവരെയാണ് കളക്ടര്‍ കാക്കനാട് അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്. കാക്കനാട് ‘തെരുവുവെളിച്ചം’ അഭയകേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്.
കലൂര്‍ ജങ്‌ഷനില്‍ തിങ്കളാഴ്ച രാത്രി 10-നാണ് ജില്ലാ കളക്ടര്‍ എസ്. സുഹാസും സംഘവുമെത്തിയത്. വഴിയിരികില്‍ കിടന്നുറങ്ങിയ ഭിക്ഷക്കാരെയും ഇതരസംസ്ഥാന തൊഴിലാളികളെയുമടക്കം ആംബുലന്‍സില്‍ കയറ്റി. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ഇവര്‍ക്ക് ചികിത്സയും നല്ല ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
തെരുവിൽ കിടന്നുറങ്ങുന്നത് അപകടകരവും വലിയ സുരക്ഷാപ്രശ്നവുമാണ് സൃഷ്ടിക്കുന്നത്. ഇത് പരിഹരിക്കുന്നതിനും ഇവര്‍ക്കാവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത്. കലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് കാലില്‍ വലിയ മുറിവുമായി കിടന്നിരുന്നയാളെ കളക്ടര്‍ നേരിട്ടെത്തി വൈദ്യസഹായം ലഭ്യമാക്കാമെന്ന് അറിയിച്ചു. ഇയാള്‍ക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭ്യമാക്കും.
‘തെരുവോരം മുരുക’ന്റെ നേതൃത്വത്തിലാണ് ഇവരെ ആംബുലന്‍സില്‍ അഭയകേന്ദ്രത്തിലെത്തിക്കുന്നത്. ആകെ നാലുപേരെയാണ് കലൂര്‍ പരിസരത്തുനിന്ന് നീക്കിയത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധിക്കും.
Post Your Comments