Latest NewsIndiaNews

മെട്രോ സ്റ്റേഷന് മുകളിൽ നിന്നും ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം, ബ്ലാങ്കറ്റ് വിരിച്ച് യുവതിയെ രക്ഷിച്ച് സിഐഎസ്എഫ്:വീഡിയോ

ഡല്‍ഹി: മെട്രോ സ്റ്റേഷന് മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ സാഹസികമായി രക്ഷിച്ച് സിഐഎസ്എഫ്. ഡല്‍ഹി അക്ഷര്‍ദാം സ്‌റ്റേഷനിൽ നടന്ന ആത്മഹത്യാ ശ്രമത്തിൽ നിന്നും യുവതിയെ രക്ഷിക്കുന്നതിന്റെ വീഡിയോ സിഐഎസ്എഫ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.

വ്യാഴാഴ്ച രാവിലെ നടന്ന സംഭവത്തിൽ, സ്റ്റേഷന് മുകളില്‍ നിൽക്കുന്നത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നായിരുന്നു യുവതിയുടെ മറുപടി. യുവതിയെ പിന്തിരിപ്പിച്ച് താഴെയിറക്കാന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും, യുവതി താഴേക്ക് ചാടുമെന്ന് മനസ്സിലായി. തുടർന്ന്, നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ താഴെ ബ്ലാങ്കറ്റ് വിരിച്ച് തയ്യാറായി നിൽക്കുകയായിരുന്നു.

കരാറുകാരൻ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ വി​ഷം​ ക​ഴി​ച്ചു മ​രി​ച്ച​നി​ല​യി​ല്‍: കര്‍ണാടക മന്ത്രി ഈശ്വരപ്പ രാജി പ്രഖ്യാപിച്ചു

ഉദ്യോഗസ്ഥരുടെ അനുനയ ശ്രമങ്ങൾക്ക് വഴങ്ങാതെ താഴേക്ക് ചാടിയ യുവതിയെ, സമയോചിത ഇടപെടലിലൂടെ ബ്ലാങ്കറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുകയായിരുന്നു. വീഴ്ചയില്‍ കാലിന് പരുക്കേറ്റ യുവതിയെ ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരുക്ക് ഗുരുതരമല്ലെന്നും ആത്മഹത്യാ ശ്രമത്തിന് ഇടയാക്കിയ കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button