UAELatest NewsNewsGulf

മെട്രോ സ്‌റ്റേഷന്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു : സ്‌റ്റേഷനുകളില്‍ റോബോട്ടുകളുടെ സേവനം

ദുബായ് : ദുബായ് മെട്രോ സ്റ്റേഷനുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു. സ്റ്റേഷനുകളില്‍ റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താനും സ്റ്റേഷന്‍ മേല്‍ക്കൂരകളിലും ട്രാക്കുകളിലും ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താനും ആര്‍ടിഎ തീരുമാനിച്ചു. എക്‌സ്‌പോ മാതൃകയില്‍ കൂടുതല്‍ റോബോട്ടുകളെ നിയോഗിക്കുന്നത് സേവനങ്ങളിലെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നാണു പ്രതീക്ഷ.

Read Also : സ്വര്‍ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി സൗദി : വിലയേറിയ ഒട്ടേറെ ധാതുനിക്ഷേപങ്ങള്‍ രാജ്യത്ത് ഉണ്ടെന്ന് റിപ്പോര്‍ട്ട്

പുതിയ സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗപ്പെടുത്തി സ്റ്റേഷനുകളെ പൂര്‍ണമായും ‘സ്മാര്‍ട്’ ആക്കുകയാണ് ലക്ഷ്യമെന്ന് മെട്രോ-ട്രാം നടത്തിപ്പ് ചുമതലയുള്ള കിയോലിസ് കമ്പനി അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ആന്‍ഡ് എക്‌സിബിഷനോടനുബന്ധിച്ചാണ് മെട്രോ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചത്. മെട്രോ സര്‍വീസുകള്‍, ഉപഭോക്തൃ സേവനം, അറ്റകുറ്റപ്പണികള്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തും. ട്രെയിനുകളിലും പ്ലാറ്റ് ഫോം ഡോറുകളിലും സെന്‍സറുകള്‍ സ്ഥാപിക്കും.

മേല്‍ക്കൂരകളിലെയും മറ്റും തകരാറുകള്‍ എളുപ്പം കണ്ടെത്താന്‍ ഡ്രോണുകള്‍ക്കു കഴിയും. എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനും നിയന്ത്രിക്കാനും കേന്ദ്രീകൃത സംവിധാനമായ ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററിനു കഴിയും. യാത്രക്കാരുടെ തിരക്കേറിയതോടെ ജീവനക്കാരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ചില മേഖലകളില്‍ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. ടെക്‌നീഷ്യന്മാരുടെ ജോലി എളുപ്പമാക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button