തിരുവനന്തപുരം: നടൻ ഷെയ്ൻ നിഗത്തിന്റെ പ്രവർത്തികൾ കുട്ടിക്കളിയായി കണ്ടാൽ മതിയെന്ന് മന്ത്രി എ കെ ബാലൻ. ഷെയ്ൻ നിഗമും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി അമ്മയും ഫെഫ്കയുമെല്ലാം തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും നിലവില്‍ അമ്മയും ഫെഫ്കയും പിന്മാറിയിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം പുറത്തു വന്നത്. സംഘടനകൾ കടുത്ത നിലപാട് സ്വീകരിച്ചാൽ ഷെയ്ൻ നിഗത്തിന്റെ ഭാവി ഇല്ലാതാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, താരം ഇന്നലെ തിരുവന്തപുരത്ത് നടത്തിയ പ്രസ്താവനകള്‍ പ്രകോപനപരമാണെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി. ഇതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഷെയ്നിന്റെ പ്രസ്താവന പ്രകോപനപരമാണെന്നും നിര്‍മാതാക്കള്‍ക്കെതിരെ പ്രസ്താവനകള്‍ തുടരുകയാണെന്നും അതുകൊണ്ട് തന്നെ ഷെയ്നുമായി സഹകരിക്കില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. നിര്‍മാതാക്കള്‍ നിലപാട് കടുപ്പിച്ചതോടെ വിഷയത്തില്‍ നിന്നും അമ്മയും ഫെഫ്കയും പിന്മാറിയിരിക്കുന്നു.
ALSO READ: മന്ത്രി എകെ ബാലനും ഷെയിന്‍ നിഗവും കൂടിക്കാഴ്ച നടത്തി; താരം തന്റെ വിഷമങ്ങൾ തുറന്നുപറഞ്ഞതായി മന്ത്രി
നേരത്തെ മന്ത്രി എ.കെ ബാലന്‍ ഷെയിന്‍ നിഗവുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയിരുന്നു. ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള വിഷയം അമ്മ തന്നെ പരിഹരിക്കണമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. തൊഴില്‍ രംഗത്തെ വിവേചനങ്ങളാണ് ഷെയ്ന്‍ തന്നോട് പറഞ്ഞത്. ഇനിയും നിര്‍മാതാക്കളുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഷെയ്ന്‍ പറഞ്ഞ വിഷയങ്ങള്‍ അമ്മയെ അറിയിക്കുമെന്നും സര്‍ക്കാരിന് ചെയ്യാനാവുന്നത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments