![](/wp-content/uploads/2019/12/chhapaak-2_121019023453.jpg)
ബോളിവുഡ് താര സുന്ദരി ദീപിക പദ്കോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ഛപാകിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടായ ക്രൂരതയുടെയും അവഹേളനങ്ങളുടെയും അതിജീവനത്തിന്റെയുമൊക്കെ കഥ പറയുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് മേഘ്‌ന ഗുല്‍സാറാണ്.
വിവാഹാഭ്യര്‍ഥന നിരസിച്ചതുമായി ബന്ധപ്പെട്ട് സമൂഹ്യവിരുദ്ധരാൽ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ യഥാർത്ഥ ജീവിതതമാണ്, ഈ പുതിയ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നത്. വിക്രം മാസ്സിയാണ് ചിത്രത്തിൽ നായകനാവുന്നത്.
ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറിൽ ലീന യാദവാണ് ചിത്രം നിര്‍മിക്കുന്നത്. ഒപ്പം, നായിക ദീപികയുടെ തന്നെ കെഎ എന്റര്‍ടെയിന്‍മെന്റും ചിത്ര നിര്‍മാണത്തില്‍ പങ്കാളികളാകുന്നുണ്ട്.
2020 ജനുവരി 10നാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.
Post Your Comments