Latest NewsNewsIndia

‘ചപ്പാക്ക്’ രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം, ദീപിക പദുക്കോണിന്‍റെ സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

ജെഎൻയുവിലെ വിദ്യാർത്ഥികളെ സന്ദർശിച്ച ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെ സംഘപരിവാർ സംഘടനകൾ സോഷ്യൽ മീഡിയയിലൂടെ വലിയ വിദ്വേഷ പ്രചരണമാണ് നടത്തുന്നത്. താരത്തിന്‍റെ പുതിയ സിനിമയായ ചപ്പാക്ക് പരാജയപ്പെടുത്താനുള്ള ആഹ്വാനങ്ങളും ഇതിനൊപ്പം തന്നെ സജീവമാണ്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഇതൊരു രാഷ്ട്രീയ ആയുധം കൂടിയാണ്. കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശാണ് സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. പിന്നാലെ മറ്റ് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും സമാന തീരുമാനവുമായി രംഗത്തെത്താനുള്ള സാധ്യതയും കൂടുതലാണ്.

ജെഎൻയുവിലെ ആക്രമണത്തിന് ഇരയായ വിദ്യാർത്ഥികളെയാണ് ദീപിക പദുക്കോൺ ക്യാമ്പസിലെത്തി സന്ദർശിച്ചത്. ഇതോടെ താരത്തിനെതിരെ വലിയ തോതിലുള്ള വിദ്വേഷ പ്രചരണങ്ങളാണ് സോഷ്യൽ മീഡിയ വഴി സംഘപരിവാർ സംഘടനകൾ  അഴിച്ച് വിട്ടത്. താരം പുതിയതായി പുറത്തിറങ്ങാൻ പോകുന്ന സിനിമയുടെ പ്രചാരണത്തിനായി എത്തിയതാണ് എന്നടക്കമുള്ള വിമർശനങ്ങളാണ് ഉയർന്നത്. ജെഎൻയു ക്യാമ്പസിലെത്തിയ ദീപിക പൊതുവായ പ്രസ്താവനകൾ ഒന്നും തന്നെ നടത്തിയിരുന്നില്ല എന്നതും ചർച്ചയായിരുന്നു.

സാധാരണ ബോളിവുഡ് താരങ്ങളുടെ പിന്തുണ പല വിഷയങ്ങളിലും ഉറപ്പാക്കിയിരുന്ന ബിജെപിക്ക് ദീപികയുടെ ജെഎൻയു സന്ദർശനം തിരിച്ചടി തന്നെയായിരുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയ വഴി താരത്തിന് പണി കൊടുക്കാൻ സംഘപരിവാർ പ്രവർത്തകർ രംഗത്തെത്തിയത്. പുതയതായി ഇറങ്ങാൻ പോകുന്ന ദീപിക ചിത്രമായ ചപ്പാക്ക് ബഹിഷ്ക്കരിക്കണം എന്നുവരെ ആഹ്വാനങ്ങളും ഉണ്ടായി. എന്നാൽ പ്രതിപക്ഷം ഇപ്പോൾ സംഭവം ബിജെപിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് മധ്യപ്രദേശ് സർക്കാർ ചപ്പാക്കിന് നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം ജനുവരി പത്തിനാണ് തീയറ്ററുകളിലെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button