Latest NewsIndiaNews

ഛപക്കിന് നികുതിയിളവ് പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ, ബിജെപിക്കെതിരെ ‘നികുതി രാഷ്ട്രീയവുമായി’ പ്രതിപക്ഷ കക്ഷികൾ 

ഛപക്കിന് നികുതിയിളവ് പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാരും. ബിജെപിക്കെതിരെ ‘നികുതി രാഷ്ട്രീയവുമായെന്ന പുതിയ രീതി പയറ്റുകയാണ് പ്രതിപക്ഷ കക്ഷികൾ. നേരത്തെ മധ്യപ്രദേശ് സർക്കാർ നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു.

ജെഎൻയുവിലെ വിദ്യാർത്ഥികളെ സന്ദർശിച്ച ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെ സംഘപരിവാർ സംഘടനകൾ സോഷ്യൽ മീഡിയയിലൂടെ വലിയ വിദ്വേഷ പ്രചരണമാണ് നടത്തുന്നത്. താരത്തിന്‍റെ പുതിയ സിനിമയായ ചപ്പാക്ക് പരാജയപ്പെടുത്താനുള്ള ആഹ്വാനങ്ങളും ഇതിനൊപ്പം തന്നെ സജീവമാണ്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഇതൊരു രാഷ്ട്രീയ ആയുധം കൂടിയാണ്. മറ്റ് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും സമാന തീരുമാനവുമായി രംഗത്തെത്താനുള്ള സാധ്യതയും കൂടുതലാണ്.

സാധാരണ ബോളിവുഡ് താരങ്ങളുടെ പിന്തുണ പല വിഷയങ്ങളിലും ഉറപ്പാക്കിയിരുന്ന ബിജെപിക്ക് ദീപികയുടെ ജെഎൻയു സന്ദർശനം തിരിച്ചടി തന്നെയായിരുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയ വഴി താരത്തിന് പണി കൊടുക്കാൻ സംഘപരിവാർ പ്രവർത്തകർ രംഗത്തെത്തിയത്. പുതയതായി ഇറങ്ങാൻ പോകുന്ന ദീപിക ചിത്രമായ ചപ്പാക്ക് ബഹിഷ്ക്കരിക്കണം എന്നുവരെ ആഹ്വാനങ്ങളും ഉണ്ടായി. എന്നാൽ പ്രതിപക്ഷം ഇപ്പോൾ സംഭവം ബിജെപിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് മധ്യപ്രദേശ് സർക്കാർ ചപ്പാക്കിന് നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം ജനുവരി പത്തിനാണ് തീയറ്ററുകളിലെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button