തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന കേരളത്തിലെ അന്താരാഷ്ത്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവ നടി അഹാന കൃഷ്ണ. ഐ എഫ് എഫ് കെയിലെ തന്റെ ആദ്യ പാസ് കൈപ്പറ്റാൻ കഴിഞ്ഞതിലെ സന്തോഷത്തിലാണ് താരം. താൻ സിനിമകൾ വളരെയധികം കാണാറുണ്ട് അതുപോലെ, വെബ് സീരീസുകളും. വെബ് സീരീസുകളിൽ അഭിനയിക്കാൻ എന്നെങ്കിലും ഒരു അവസരം ലഭിച്ചാൽ പോകും, അഹാന പറഞ്ഞു. ഒരു പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തിനിടയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
ചലച്ചിത്രമേളയിൽ വന്ന് കണ്ട ഏഴ് സിനിമകളും ഇഷ്ടപ്പെട്ടു. ഒരുപാട് ആളുകള്‍ ഒന്നിക്കുന്ന, സംസാരങ്ങള്‍ നല്‍കുന്ന ഒന്നാണ് സിനിമ. വളരെ പോസിറ്റീവ് ആയ അന്തരീക്ഷമാണ് ഇവിടെയൊക്കെ ഉള്ളത്. പഠിക്കണമെന്നുണ്ടെങ്കിൽ സിനിമയിൽ നിന്നും ഒരുപാട് കണ്ട് പഠിക്കാനുണ്ട്. പിന്നെ, സിനിമ കാണുമ്പോള്‍ സബ്‌ടൈറ്റില്‍ നോക്കണോ, അതോ ആസ്വദിക്കണോ എന്ന ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്, അഹാന പറയുന്നു.
സിനിമകളും വെബ്സീരീസുകളുമൊക്കെ കാണുമ്പോള്‍ എന്തെങ്കിലും ചെറിയ പ്രചോദനം ഒക്കെ ലഭിക്കാറുണ്ട് അഹാന കൂട്ടിച്ചേർത്തൂ.
Post Your Comments