ErnakulamKeralaNattuvarthaNews

വ്യാ​ജ ക​രാ​ർ ച​മ​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി വെബ് സീരീസിൽ അഭിനയിപ്പിച്ചെന്ന കേസ്​:​​ പ്രതികൾക്ക്​ മുൻകൂർ ജാമ്യം

കൊ​ച്ചി: യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ശ്ലീ​ല വെ​ബ് സീ​രീ​സി​ൽ അ​ഭി​ന​യി​പ്പി​ച്ചെ​ന്നും ഒടിടി പ്ലാ​റ്റ്​ഫോമിലൂടെ സം​പ്രേ​ഷ​ണം ചെ​യ്​​തെ​ന്നു​മു​ള്ള കേ​സി​ലെ ര​ണ്ട്​​ പ്ര​തി​ക​ൾ​ക്ക്​ ഹൈ​കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അനു​വ​ദി​ച്ചു. ഒ​ടിടി പ്ലാ​റ്റ് ഫോ​മി​ന്‍റെ ചു​മ​ത​ല​ക്കാ​രാ​യ കോ​ട്ട​യം വൈ​ക്കം സ്വ​ദേ​ശി​നി ശ്രീ​ല പി ​മ​ണി​യെ​ന്ന ലക്ഷ്‌​മി ദീ​പ്‌​ത, പാ​റ​ശാ​ല സ്വ​ദേ​ശി അ​ബി​സ​ൺ എ​ന്നി​വ​ർ​ക്കാ​ണ്​ ജ​സ്റ്റി​സ്​ ബെ​ച്ചു​കു​ര്യ​ൻ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

വ്യാ​ജ ക​രാ​ർ ച​മ​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ശ്ലീ​ല വെ​ബ് സീ​രീ​സി​ൽ അ​ഭി​ന​യി​പ്പി​ച്ചെ​ന്ന കൊ​ല്ലം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ കോ​വ​ളം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ജൂ​ൺ അ​ഞ്ച്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​യി ഷൂ​ട്ട്​ ചെ​യ്ത്​ വെ​ബ് സീ​രീ​സ് പി​ന്നീ​ട് ആ​ഗ​സ്റ്റ് 24, 31 തീ​യ​തി​ക​ളി​ലാ​യി ടെ​ലി​കാ​സ്റ്റ് ചെ​യ്തു.

‘മുസ്ലീമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം, ഹിന്ദു അമ്പലത്തിൽ പോയാലോ ചന്ദനം തൊട്ടാലോ ഹിന്ദുത്വവാദിയാകുന്നത് ശരിയല്ല’

എ​ന്നാ​ൽ, ഒക്ടോ​ബ​ർ 22നാ​ണ് പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​തെ​ന്ന് ഹർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ത​ങ്ങ​ൾ കു​റ്റം ചെയ്തി​ട്ടില്ലെന്നും പ​രാ​തി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഹ​ർ​ജി​ക്കാ​ർ വ്യ​ക്​​ത​മാ​ക്കി. തു​ട​ർ​ന്നാ​ണ്​ ഇ​രവർക്കും ഉ​പാ​ധി​ക​ളോ​ടെ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button