KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

അഹാന കൃഷ്ണനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ‘അടി’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: യുവതാരങ്ങളായ അഹാന കൃഷ്ണനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘അടി’. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവച്ചു. അഹാനയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് ചിത്രം നിർമ്മിക്കുന്നത്.

‘ജന്മദിനാശംസകൾ അഹാന, ഞാനും വേഫെറർ ടീമും ചേർന്നു നൽകുന്ന ഒരു ചെറിയ സമ്മാനമാണിത്. അടിയിലെ ഗീതികയെ ഗംഭീരവും ജീവസുറ്റതുമാക്കിയിട്ടുണ്ട് അഹാന. അത് കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഞാൻ. മനോഹരമായ ഒരു വർഷമാകട്ടെ മുന്നിലുള്ളത്,’ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് ദുൽഖർ കുറിച്ചു.

ഭഗവൽ സിങ്ങും ലൈലയും പാർട്ടി അംഗങ്ങളല്ല: സിപിഎം ഏരിയ സെക്രട്ടറിയെ തള്ളി ജില്ലാ സെക്രട്ടറി

ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അടി’. ധ്രവുൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിനായി ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button