ന്യൂഡൽഹി: അഭയ കേസിൽ ഫാദർ ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സാമൂഹ്യ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. വിചാരണ കോടതിയുടെ നടപടി സുപ്രിംകോടതി ശരിവച്ചത് ജോമോൻ പുത്തൻപുരയ്ക്കലിന് തിരിച്ചടിയായിരിക്കുകയാണ്. ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതിയും ശരിവച്ചിരുന്നു. ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരാന്റെ കൂട്ടുകാരനായത് കൊണ്ടു മാത്രം ഫാദർ ജോസ് പൂതൃക്കയിലിനെ പ്രതിയാക്കാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സാക്ഷികൾ ഉണ്ടെന്ന വാദത്തെയും കോടതി തള്ളി. വിചാരണ നിർത്തിവയ്ക്കാൻ സാധിക്കില്ലെന്നും ആവശ്യമെങ്കിൽ പ്രോസിക്യൂഷനെ സഹായിച്ചുകൊള്ളുവെന്നും കോടതി ഹർജിക്കാരനോട് പറഞ്ഞു.
Post Your Comments