Latest NewsKeralaNews

അഞ്ച് മാസമായപ്പോഴേയ്ക്കും കോട്ടൂരിനും സ്‌റ്റെഫിക്കും പരോള്‍, സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ഹൈക്കോടതി

കൊച്ചി: അഭയക്കേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സ്‌റ്റെഫിക്കും പരോള്‍ അനുവദിച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. ഇരുവര്‍ക്കും പരോള്‍ അനുവദിച്ചത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി നടപടി. സര്‍ക്കാരിന് പുറമെ ജയില്‍ ഡിജിപിക്കും പ്രതികള്‍ക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

Read Also : മൊഴിമാറ്റിപറയാൻ ദി​വ​സ​ങ്ങ​ളോ​ളം ഉ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കാ​തെ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി​!

കേസില്‍ സിബിഐ കോടതി ശിക്ഷ വിധിച്ച് അഞ്ച് മാസം തികയും മുന്‍പാണ് ഇരുവര്‍ക്കും പരോള്‍ ലഭിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിച്ചാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സിയാദ് റഹ്മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അതേസമയം പരോള്‍ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണെന്നായിരുന്നു ജയില്‍ ഡിജിപിയുടെ വിശദീകരണം. കുറ്റവാളികളുടെ അതേ പ്രായത്തിലുള്ള എല്ലാവരെയും പരോളില്‍ വിട്ടയച്ചതായും വാദം കേള്‍ക്കുമ്പോള്‍ സംസ്ഥാനം ചൂണ്ടിക്കാട്ടി. മെയ് 11 നാണ് ഇതിന്റെ അടിസ്ഥാനത്തില്‍ ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സ്റ്റെഫിക്കും പരോള്‍ അനുവദിച്ചത്.

എന്നാല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം ജയില്‍ ഹൈപവര്‍ കമ്മിറ്റി 10 വര്‍ഷത്തില്‍ താഴെ ശിക്ഷിച്ച പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചിട്ടുളളതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button