ചെന്നൈ : ഈ മാസം തമിഴ്നാട്ടിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നടന് കമല്‍ഹാസന്റെ പാർട്ടിയായ മക്കള്‍ നീതി മയ്യം മത്സരിക്കില്ല. കമല്ഹാസന് തന്നെയാണ് മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് അറിയിച്ചത്. തീരുമാനത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ആർക്കും പിന്തുണ നൽകില്ലെന്ന് തമിഴ് സൂപ്പർതാരം രജനികാന്ത് അറിയിച്ചു.
ഈ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് നിലപാട് പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയായിരുന്നു പ്രതികരണം. ഒരു പാര്‍ട്ടിയേയും പിന്തുണയ്ക്കില്ല. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ കക്ഷികള്‍ തന്റെ പേരും ചിത്രവും ഉപയോഗിക്കരുതെന്നും രജനീകാന്ത് പറഞ്ഞു.
2,524 ഗ്രാമപഞ്ചായത്ത് അധ്യക്ഷസ്ഥാനങ്ങളടക്കം1,18, 974 സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 27, 30 തീയതികളിലാണ് തമിഴ്നാട്ടില്‍ നടക്കുക. ആദ്യഘട്ടത്തില്‍ 156 പഞ്ചായത്തുകളിലും രണ്ടാം ഘട്ടത്തില്‍ 158 പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് നടക്കുക.
Post Your Comments