കൊച്ചി: മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കലിനു മുന്നോടിയായി എമര്‍ജന്‍സി പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം. നിലവില്‍ ആശങ്കപ്പെടാനില്ലെങ്കിലും അടിന്തര സാഹചര്യമുണ്ടായാല്‍ നേരിടാനാണ് പ്ലാന്‍ തയ്യാറാക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ ഡോ. ആര്‍. വേണുഗോപാല്‍ പറഞ്ഞു. അതേസമയം, ബ്ലാസ്റ്റ് പ്ലാനില്‍ തിരുത്തല്‍ വരുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ഫ്‌ളാറ്റിന് സമീപത്തുള്ള വീടുകളിലുണ്ടായ വിള്ളലുകള്‍ കണക്കിലെടുത്താണ് ബ്ലാസ്റ്റ് പ്ലാനിനു പുറമെ എമര്‍ജന്‍സി പ്ലാന്‍ കൂടി തയ്യാറാക്കിയത്.
ALSO READ: മരടിലെ ഫ്ലാറ്റുകൾ പൊളിക്കൽ : തീയതി തീരുമാനിച്ചു
ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്ന ദിവസങ്ങളില്‍ ഫ്‌ളാറ്റിനു സമീപത്തുള്ള പെട്രോളിയം പൈപ്പ് ലൈനില്‍ പെട്രോള്‍ സംഭരിക്കരുതെന്ന് ഐഒസിക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി ഇന്ത്യയില്‍ നിര്‍മ്മിച്ച അംഗീകൃത സ്‌ഫോടക വസ്തുക്കള്‍ മാത്രമെ ഉപയോഗിക്കാവുക. ജനുവരി 11,12 തീയതികളിലാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുക.
Post Your Comments