തിരുവനന്തപുരം : ഹൈദരാബാദിൽ വെറ്റനറി ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എംഎം മണി. കുറ്റാരോപിതരായ നാലുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് അംഗീകരിക്കാനാവില്ല. തെറ്റു ചെയ്തവരെയെല്ലാം വെടിവച്ച് കൊന്നാല്‍ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങും. വെടിവയ്പ്പ് ശീലമായാല്‍ ആരെയും കൊല്ലുന്ന അവസ്ഥയില്‍ എത്തും. ഇങ്ങനെ പോയാല്‍ എന്നെയും കൊല്ലും, നിങ്ങളെയും കൊല്ലും, പ്രധാനമന്ത്രിയെ വരെ കൊല്ലുമെന്നു മന്ത്രി പറഞ്ഞതായി പ്രമുഖ മലയാളം മാധ്യമം റിപ്പോർട്ട് ചെയ്തു. മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നതില്‍ ഇതേ അഭിപ്രായമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി പ്രതികരിച്ചില്ല.
ടയര്‍ വിവാദത്തില്‍ തന്റെ ഭാഗം ഒഴിവാക്കിയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.യാത്ര ചെയ്യുന്നുവെന്നല്ലാതെ വണ്ടിയുമായി യാതൊരു ബന്ധവും തനിക്കില്ല. പിന്നെ പൂജിക്കാനല്ലല്ലോ വണ്ടിയുടെ ടയര്‍ വെച്ചേക്കുന്നത്. അപ്പോള്‍ ടയര്‍ തേയും, അത് മാറ്റും. ഞാനതിന് അഞ്ച് പൈസ പോലും കൈപ്പറ്റാറില്ലെന്നും വേറെ ആരെങ്കിലും കൈപ്പറ്റുന്നോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച രാത്രി ദേശീയപാത 44-ൽ ഉണ്ടായ ഏറ്റുമുട്ടലില്‍ പ്രതികൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതികൾ നാലു പേരും കൊല്ലപ്പെട്ടുവെന്നാണ് പോലീസ് അറിയിച്ചത്. കഴിഞ്ഞ മാസം 28-നാണ് സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ മുഖ്യപ്രതിയായ ലോറി ഡ്രൈവർ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Post Your Comments