ന്യൂഡൽഹി: ഉന്നാവില്‍ പ്രതികള്‍ തീ കൊളുത്തിയ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 11.10ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതായും 11.40ന് മരിക്കുകയും ചെയ്തെന്ന് ഡോ. ശലഭ് കുമാര്‍ പറഞ്ഞു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്ട്രേറ്റിന് പ്രതികളെക്കുറിച്ച് മൊഴി നല്‍കിയെന്നാണ് സൂചന. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും പെണ്‍കുട്ടി മൊഴി നൽകിയിരുന്നു.
കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോകവെയാണ് പെണ്‍കുട്ടിയെ പ്രതികളുള്‍പ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീ കൊളുത്തിയത്. ഉന്നാവോയിലെ ഹിന്ദുനഗറില്വെച്ചായിരുന്നു സംഭവം. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് അക്രമികള്‍. അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി ഒ.പി. സിംഗ് അറിയിച്ചു.ശരീരത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി. ‘എനിക്കു മരിക്കണ്ട, എന്നെ രക്ഷിക്കണം. എന്നോട് ഇതു ചെയ്തവര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്കു കാണണം’ എന്നായിരുന്നു മരിക്കുന്നതിന് മുൻപ് പെൺകുട്ടി സഹോദരനോട് പറഞ്ഞത്.
Post Your Comments