രാജ്യത്തെ ഞെട്ടിച്ച സംഭവമാണ് ഉന്നാവോയിലെ പെണ്‍കുട്ടിയെ ക്രൂരമായി തീകൊള്ളുത്തിയത്. പ്രതികള്‍ക്ക് ജീവിച്ചിരിക്കാന്‍ അര്‍ഹരല്ലെന്ന് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹോദരന്റെ പ്രതികരണം. ‘എന്റെ സഹോദരി ഇല്ലാതായതുപോലെ ഇവരും ഇനി ഭൂമിയില്‍ ഉണ്ടാകരുത്. അവരുടെ പേര് തന്നെ തുടച്ചു നീക്കണം. തന്റെ സഹോദരിക്ക് നീതി ഉറപ്പാക്കണം, എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞ് സഹോദരി കരഞ്ഞു, പക്ഷെ എനിക്ക് രക്ഷിക്കാനായില്ല. .ദഹിപ്പിക്കാന്‍ ഒന്നും ബാക്കിയില്ല. പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. എങ്ങനെയാണ് സംസ്‌കാരം എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിലാണ് വേദനാജനകമായ പ്രതികരണം. പെണ്‍കുട്ടിയെ മണ്ണില്‍ മറവുചെയ്യാനാണ് തീരുമാനമെന്നും സഹോദരന്‍ പറഞ്ഞു.
അതേസമയം പ്രതികളെ ജീവനോടെ വച്ചേക്കരുതെന്ന് മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു. ഹൈദരാബാദ് മോഡല്‍ ശിക്ഷയാണ് ഉന്നാവോയിലും നടപ്പാക്കേണ്ടതെന്നും പ്രതികളെ വെടിവെച്ചുകൊല്ലണമെന്നും പിതാവ് ആവശ്യപ്പെട്ടു. ശരീരത്തില്‍ 90 ശതമാനത്തിലേറെ പൊള്ളലേറ്റ 23 കാരി 40 മണിക്കൂറോളം ജീവനുവേണ്ടി പൊരുതിയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ രാത്രി 11.40 ഓടെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടി കേസ് നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. കേസിലെ പ്രതികളായ അഞ്ചുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്.
Post Your Comments