Latest NewsNewsInternational

പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികളും വീടുകളും അഗ്നിക്കിരയാക്കിയ സംഭവം, ശക്തമായി അപലപിച്ച് യുഎഇ

അബുദാബി: പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികളും വീടുകളും അഗ്നിക്കിരയാക്കിയ സംഭവത്തെ അപലപിച്ച് യുഎഇ. ന്യൂനപക്ഷങ്ങളോടുള്ള പാകിസ്ഥാന്റെ മനോഭാവത്തെപ്പറ്റിയുള്ള ആശങ്കയും യുഎഇ പരസ്യമായി പങ്കുവെച്ചു. മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ സുരക്ഷ സംവിധാനങ്ങളെ തകര്‍ക്കാനുള്ള എല്ലാ നടപടികളെയും ശക്തമായി എതിര്‍ക്കുന്നുവെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പരസ്യപ്രസ്താവനയില്‍ പറയുന്നു. ജനങ്ങള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് വിരുദ്ധമാണ് വിദ്വേഷപ്രസംഗവും തീവ്രവാദവും എന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

read also: ദേശീയ പാത നിര്‍മ്മാണ പ്രവൃത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

മതചിഹ്നങ്ങളെ ബഹുമാനിക്കണമെന്നും സാമുദായിക ധ്രുവീകരണം
ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും തത്വങ്ങള്‍ സമൂഹത്തില്‍ ഊട്ടിയുറപ്പിക്കാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും യുഎഇ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎഇ – പാകിസ്ഥാന്‍ ബന്ധം സുഖകരമായ രീതിയിലല്ല മുന്നോട്ട് പോകുന്നത്. പാക് പൗരന്‍മാരുടെ വിസകളുടെ എണ്ണം നിയന്ത്രിക്കുന്ന നിലപാടാണ് യുഎഇ സ്വീകരിക്കുന്നത്. കൂടാതെ കശ്മീര്‍ വിഷയത്തിലെ പാകിസ്ഥാന്റെ നിലപാടില്‍ നിന്നും വിട്ടുനില്‍ക്കുന്ന സമീപനമാണ് യുഎഇ പിന്തുടരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button