Latest NewsNewsIndia

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ താന്‍ തയ്യാര്‍; അനുമതി തേടി മലയാളി യുവാവ്

രാജ്യത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു നിര്‍ഭയയുടേത്. ഈ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള ആരാച്ചാരാകാന്‍ ആളില്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെ താല്‍പര്യം അറിയിച്ച് എത്തിയിരിക്കുകയാണ് ഒരു മലയാളി യുവാവ്. പാലാകുടക്കച്ചിറ സ്വദേശിയും ഡല്‍ഹിയില്‍ താമസക്കാരനുമായ നവീല്‍ ടോം ജോസ് കണ്ണാട്ടാണ് ആരാച്ചാരാവാന്‍ താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഡല്‍ഹി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും പ്രസണ്‍സ് അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറലുമായ മുകേഷ് പ്രസാദിനെയാണ് ഈ കാര്യം അറിയിച്ചുള്ള ഇമെയില്‍ അയച്ചിരിക്കുന്നത്.പ്രതികളെ തൂക്കിക്കൊല്ലുന്നതിന് പ്രതിഫലം ലഭിച്ചാല്‍ അത് വയനാട്ടിലെ ആദിവാസി മേഖലയില്‍ ആംബുലന്‍സ് വാങ്ങാന്‍ നല്‍കുമെന്നാണ് നവീന്‍ പറയുന്നത്. കോട്ടയം, പാമ്പാടി എന്നിവിടങ്ങളിള്‍ ആതുരസേവനം ചെയ്തിരുന്ന വ്യക്തിയാണ് നവീന്‍.

നവീന്‍ കുടുംബ സമേതം ഡല്‍ഹിയിലെ നിര്‍ഭയ സംഭവം നടന്ന വസന്ത് വിഹാര്‍ മഹിപാല്‍പൂരിയിലാണ് താമസം. സ്‌കാനിയ ബസും കണ്ടെയ്നര്‍ ലോറികളും ഓടിക്കുന്ന വ്യക്തിയാണ് നവീന്‍. രണ്ട് പെണ്‍മക്കളുടെ പിതാവ് കൂടിയാണ് നവീന്‍. തിഹാര്‍ ജയിലില്‍ അധികൃതര്‍ക്ക് ആരാച്ചാരെ ലഭിച്ചതോടെ നിര്‍ഭയക്കേസിലെ പ്രതികളുടെ ശിക്ഷ ഉറപ്പായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button