കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒന്നാം പിറന്നാളിന്റെ നിറവില്‍. ഒരു വര്‍ഷം ആകുന്നതോടെ ഷട്ടില്‍ ബസ് സര്‍വീസും ഒരുങ്ങുന്നു. ടെര്‍മിനലില്‍ നിന്ന് മട്ടന്നൂര്‍-കണ്ണൂര്‍മെയിന്‍ റോഡിലേക്ക് പ്രത്യേകബസുകളുടെ ഷട്ടില്‍ സര്‍വ്വീസുകളാണ് വരുന്നത്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഏറെ പ്രയോജനകരമാകുംവിധമാകും പ്രവര്‍ത്തനം. ടെര്‍മിനലില്‍നിന്ന് രണ്ടര കിലോമീറ്ററോളം ദൂരമുണ്ട് മെയിന്‍ ഗേറ്റിലേക്ക്. കിയാലിന്റെ നിര്‍ദേശപ്രകാരം കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് സര്‍വീസ് തുടങ്ങുന്നത്. 10 രൂപയാണ് ടിക്കറ്റ് നിരക്ക്. വിമാനത്താവള ജീവനക്കാര്‍ക്ക് പ്രതിമാസം 250 രൂപയുടെ ടിക്കറ്റെടുക്കാം. പുലര്‍ച്ചെ അഞ്ചുമുതല്‍ രാത്രി 11 വരെ സര്‍വീസുണ്ടാവും.
read also : ഉയരങ്ങള്‍ കീഴടക്കി കണ്ണൂര്‍ വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
ബസ് ഷട്ടില്‍ സര്‍വീസിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന് നടക്കും. രാവിലെ 11ന് നടന്‍ നിവിന്‍ പോളി ഉദ്ഘാടനം ചെയ്യും. നേരത്തെ യാത്രക്കാര്‍ക് അന്താരാഷ്ട്ര വിമാനതാവളത്തിന്റെ പുറത്തേക്ക് മുഖ്യ റോഡിലേക്ക് വരുന്നതിനായി കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഇലക്ട്രിക്ക് ഓട്ടോ സര്‍വിസ് തുടങ്ങിയിരുന്നു. ഇതു കൂടാതെ ടാക്സി വാഹനങ്ങളും ലഭ്യമാണ്.
Post Your Comments