കുന്നംകുളം: 10 വയസ്സുകാരിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച 47കാരന് ഒരു വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആർത്താറ്റ് കുന്നത്തുള്ളി വീട്ടിൽ സത്യനെയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി എസ്. ലിഷ ആണ് ശിക്ഷ വിധിച്ചത്.
2016-ലാണ് കേസിനാസ്പദമായ സംഭവം. കുന്നംകുളം എസ്.ഐയായിരുന്ന ജിഫിൻ ചാക്കോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ ശേഷം കുന്നംകുളം എസ്.ഐയായിരുന്ന ടി.പി. ഫർഷാദ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
Read Also : വാഹനാപകടം; രണ്ട് മരണം, നടുക്കം വിട്ടുമാറാതെ റോഡിൽ കുത്തിയിരിക്കുന്ന നടി ഗായത്രി ജോഷി; ചിത്രം വൈറൽ
കുന്നംകുളം എസ്.ഐയായിരുന്ന പി.എസ്. മണികണ്ഠൻ പുനരന്വേഷണം നടത്തിയ കേസിൽ 14 സാക്ഷികളെ വിസ്തരിക്കുകയും രേഖകളും തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.എസ്. ബിനോയി ഹാജരായി. പ്രോസിക്യൂഷനെ അഭിഭാഷകരായ അമൃത, അനുഷ എന്നിവരും കുന്നംകുളം പൊലീസ് സ്റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫീസർ രമ്യയും സഹായിച്ചു.
Post Your Comments