കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടുപേരില്‍നിന്നായി 70 ലക്ഷം രൂപ വിലവരുന്ന 1.5 കിലോ സ്വര്‍ണം പിടികൂടി. മാനന്തവാടി പാണവള്ളി സ്വദേശി ഷൗക്കത്തലി, മലപ്പുറം സ്വദേശി മുഹമ്മദ് ഷാക്കി എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ദുബായിൽ നിന്നെത്തിയ ഇരുവരില്‍നിന്നുമായി ഒന്നേമുക്കാല്‍ കിലോയോളം സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇരുവരും മലദ്വാരത്തില്‍ സ്വര്‍ണ മിശ്രിത കാപ്സ്യൂളുകള്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. മിശ്രിതത്തില്‍നിന്ന് 572 ഗ്രാം, 945 ഗ്രാം എന്നിങ്ങനെ മൊത്തം 1517 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്.
കസ്റ്റംസ് അസി. കമീഷണര്‍മാരായ ഇ. വികാസ്, വി. നായിക്, സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി. മാധവന്, ഇന്‍സ്പെക്ടര്‍മാരായ എന്‍. അശോക് കുമാര്‍, കെ.വി. രാജു, ബി. യദുകൃഷ്ണ, സോണിത്കുമാര് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്. ഈ വര്‍ഷം മാത്രം കണ്ണൂരില്‍നിന്ന് 15.22 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
Post Your Comments