മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കിലോയിലധികം സ്വർണവുമായി യുവാവ് പിടിയിൽ കാസർഗോഡ് സ്വദേശിയായ മുഹമ്മദ് കമറുദ്ദീൻ എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്ന് 1,255 ഗ്രാം സ്വർണം പിടികൂടി. പിടിച്ചെടുത്ത സ്വർണ്ണത്തിന് 60 ലക്ഷം രൂപ വിലമതിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഷാർജയിൽ നിന്നും പുലർച്ചെ രണ്ടിന് ഗോ എയർ വിമാനത്തിലാണ് കമറുദ്ദീൻ കണ്ണൂരിൽ എത്തിയത്. കസ്റ്റംസ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം സോക്സിനുള്ളിൽ ഇരുകാൽ പാദങ്ങളുടെയും അടിയിൽ ഒളിപ്പിച്ച നിലയിലയിൽ കണ്ടെത്തുകയായിരുന്നു.
വാഴക്കൂമ്പ് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
കസ്റ്റംസ് അസി. കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, എൻ.ഹബീബ്, നിഖിൽ, ജുബർ ഖാൻ, മനീഷ് കുമാർ, സന്ദീപ് കുമാർ, സൂരജ് ഗുപ്ത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Post Your Comments