ഗുവാഹത്തി : ഐസ്എല്ലിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാൻ എടികെ ഇന്നിറങ്ങും. വൈകിട്ട് 07:30നു ഇന്ദിര ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായിട്ടാകും ഏറ്റുമുട്ടുക. ഒരു മത്സരങ്ങളിലും തോൽവി അറിയാതെ നിലവിലെ ചാമ്പ്യൻ ബെംഗളൂരു എഫ് സി 13 പോയിന്റ് നേടി ഒന്നാമതെത്തിയതോടെയാണ് എടികെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
?MATCHDAY⚪
We lock horns against #TheHighlanders in our fourth away game of the season.
Are you ready, Guwahati? ?#ATK#NEUATK#AamarBukeyATK#BanglaBrigade pic.twitter.com/88prCVUkrO
— ATK Mohun Bagan FC (@atkmohunbaganfc) December 7, 2019
A Super Saturday clash against the Eastern neighbours up next! ??
Book your ?️ on BookMyShow or Offline:
Guwahati –
Sarusajai Stadium
Nehru Stadium
Reliance Trends, RukminigaonShillong –
Reliance Trends, Shillong#StrongerAsOne #NEUATK pic.twitter.com/A6bxKF00I7— NorthEast United FC (@NEUtdFC) December 6, 2019
ആറു മത്സരങ്ങളിൽ മൂന്ന് ജയം, രണ്ടു സമനില,ഒരു തോൽവിയുൾപ്പെടെ 11 പോയിന്റുള്ള എടികെയ്ക്ക് ഇന്ന് ജയിക്കാനായാൽ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാനാകും. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആറു മത്സരങ്ങളിൽ 10പോയിന്റുമായി നാലാം സ്ഥാനത്താണ്.
വ്യായാഴ്ച് നടന്ന മുംബൈ സിറ്റി-ബ്ലാസ്റ്റേഴ്‌സ് മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. ഇതോടെ ആറു പോയിന്റുമായി ഒഡിഷ എഫ് സിയും, കേരള ബ്ലാസ്റ്റേഴ്‌സും യഥാക്രമം 7,8 സ്ഥാനങ്ങളിലാണ്.
Post Your Comments